രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേര്‍ക്ക് കോവിഡ്. പ്രതിവാര കേസുകളുടെ ശരാശരി അരലക്ഷമായി ചുരുങ്ങി. രോഗവ്യാപന നിരക്ക് 2.2 ശതമാനമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.23 ലക്ഷമാണ്. 82,817 പേർ രോഗമുക്തി നേടി. 347 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 5,09,011 ആയി.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 44.68 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 173.42 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.
