കുന്ദമംഗലം: മുത്തൂറ്റ് ക്ലബ്ബിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകൾക്കായി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ കാരന്തൂർ പാറ്റേൺ അക്കാദമി ശ്രദ്ധേയ പ്രകടനത്തോടെ മികച്ച വിജയം കരസ്ഥമാക്കി. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പാറ്റേൺ ടീം ശക്തമായ മികവ് പുറത്തെടുത്തു.
18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ വോളി ഫ്രന്റ്സ് പയമ്പ്രയെ പരാജയപ്പെടുത്തി പാറ്റേൺ അക്കാദമി ജേതാക്കളായി. 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ മുത്തൂറ്റ് ക്ലബ്ബിനെ തോൽപ്പിച്ചും പാറ്റേൺ വിജയകിരീടം സ്വന്തമാക്കി. 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ പാറ്റേൺ രണ്ടാം സ്ഥാനം നേടി.
വിവിധ എയ്ജ് കാറ്റഗറികളിലായി മികച്ച നേട്ടം കൈവരിച്ച പാറ്റേൺ ടീമംഗങ്ങളെ അക്കാദമി അധികൃതരും പി.ടി.എയും അഭിനന്ദിച്ചു. ടീമിന്റെ ഈ നേട്ടം പ്രദേശത്തെ കായികരംഗത്ത് പുതുമുഖങ്ങൾക്ക് പ്രചോദനമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *