ചെലവൂർ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം നഗര കുടുംബാരോഗ്യ കേന്ദ്രമായി നവീകരിക്കുന്ന പ്രവൃത്തിയുടെ ഉത്ഘാടനം ചെയ്തു
കോഴിക്കോട് കോർപ്പറേഷൻ ചെലവൂർ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം നവീകരണ ഉത്ഘാടനം കോഴിക്കോട് നോർത്ത് മണ്ഡലം എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു. പ്രാഥമികേന്ദ്രം നഗര കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി ആണ് ഈ നവീകരണം 2022 ഫെബ്രുവരി 15 ചൊവാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ചിരിക്കുന്നത് ചെലവൂർ വാർഡ് 17 ന്റെ കൗൺസിലർ അഡ്വക്കേറ്റ് സി എം ജംഷീർ സ്വാഗതംപറഞ്ഞു
കോഴിക്കോട് ആരോഗ്യ സ് സ്‌റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ജയശ്രീ എസ് അദ്ധ്യക്ഷത വഹിച്ചു.. നിലവില സ്ഥാപനം ഒ പി , ലബോറട്ടറി, ഇമ്യൂണൈസേഷൻ റൂം ഒബ്സർവേഷൻ റൂം തുടങ്ങിയ സൗകര്യങ്ങളോടെയുള്ള കുടുംബാരോഗ്യ കേന്ദ്രമായി നവീകരിക്കപ്പെടുന്നത് മുൻ എം എൽ എ എ.പ്രദീപ് കുമാറിന്റെ 2020 – 21 ലെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15,03 ,835 രൂപയും എൻഎച്ച് എം ഫണ്ടായ 15,11,541 രൂപയും ചിലവഴിച്ച് കൊണ്ടായിരിക്കും. നിരവധി സൗകര്യങ്ങളോടെയുള്ള ആധുനിക രൂപത്തിലുള്ള കെട്ടിടം രൂപകൽപന ചെയ്തത് വാർഡ് കൗൺസിലർ സി.എം ജംഷീറിന്റ നേതൃത്വത്തിൽ രൂപീകരിച്ച ചെലവൂർ ഡിവലപ്മെന്റ് കമ്മിറ്റി സി.ഡി.സിയുടെ ആർക്കിടെക്ട് ടി.ഡി. ഫ്രാൻസിസ് (എലൻ സ ഡിസൈൻ സ്‌റ്റുഡിയോ)ആണ് .ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കോഴിക്കോട് കോർപ്പറേഷനിൽ വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പദ്ധതികളെ കുറിച്ച് അർബൻ ഹെൽത്ത് കോഡിനേറ്റർ സന്ദീപ് ആർ വിശദീകരിച്ചു. എം പി ഹമീദ് (കൗൺസിലർ വാർഡ് 16 ) ഫെനിഷ സന്തോഷ് (കൗൺസിലർ വാർഡ്11), എം എസ് ദിലീപ് സൂപ്രണ്ടിംഗ് എഞ്ചിനീർ കോഴിക്കോട് കോർപ്പറേഷൻ, ജോർജ് തോമസ് ,എ മുഹമ്മദ് അഷറഫ് (സി ഡി സി കൺവീനർ), ഡി ഫ്രാൻസിസ് (ഡയറക്ടർ എലൻസ ഡിസൈൻ സ്റ്റുഡിയോ)
പങ്കെടുത്തു. പ്രദേശത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.
ഡോ.നിദ അബ്ദുൾഗഫൂർ നന്ദി പറഞ്ഞു.
