രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂനിടെ 13,405 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ 235 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,81,075 ആയി കുറഞ്ഞു. .
അതേസമയം, പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 2.12 ശതമാനത്തിൽ നിന്ന് 1.98 ശതമാനമായി കുറഞ്ഞു.രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,28,51,929 ആണ്. 5,12,344 പേർക്കാണ് ഇതുവരെ മഹാമാരിയിൽ ജീവൻ നഷ്ടമായത്. 98.38 ശതമാനമാണ് രോഗമുക്തി നിരക്ക്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35.50 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്. ഇതുവരെ ആകെ 175.83 കോടി വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *