ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് പിസി ചാക്കോ. നിഷ്പക്ഷമായി അന്വേഷിക്കുമെങ്കില്‍ ചാരക്കെസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എ കെ ആന്റണിയയേയും ഉമ്മന്‍ചാണ്ടിയെയുമാണന്ന് പി സി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നതില്‍ വച്ച് ഏറ്റവും മോശമായ കാര്യങ്ങളിലൊന്നാണ് ഐ എസ് ആര്‍ ഒ ചാരകേസ്.

കെ. കരുണാകരന്‍ കേസില്‍ എങ്ങനെ ആക്രമിക്കപ്പെട്ടു എന്നതിനെക്കുറിച്ച് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്, ഇവര്‍ക്ക് ഒരിക്കലും കരുണാകരനെ നേരിട്ട് നേരിടാന്‍ കഴിയില്ല, പകരം ഈ കേസ് കരുണാകരനിലെത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വിഭാഗം ഉപയോഗിച്ചു, അതേസമയം കേരള പൊലീസിലെ കലഹവും പോലീസുകാര്‍ ഉപയോഗിച്ചു, പ്രത്യേകിച്ച് സിബി മാത്യു എന്ന് പി സി ചാക്കോ പറഞ്ഞു.

ശ്രീവാസ്തവയ്‌ക്കെതിരെ സിബി മാത്യുവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പോലിസിനുള്ളിലെ ഗൂഢാലോചന കുറ്റകരമായ പ്രവര്‍ത്തി ആണ്.ഇതെല്ലാം കൂടി നമ്പിനാരായണന്‍ എന്ന നിരപരാധിയെ ആമ് ബലിയാടാക്കിയത്. കേരളത്തിലെ ഗ്രൂപ്പിസത്തെ നിലയ്ക്ക് നിര്‍ത്താന്‍ അന്ന് ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തെയും സിബി മാത്യൂസിനെ പോലുള്ള ഉദ്യോഗസ്ഥരെയും ചോദ്യം ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാനാകില്ലെന്നും പിസി ചാക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *