റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ്.യുക്രൈന്‍ പ്രസിഡന്റ് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു.ബഹുമുഖ ആക്രമണമാണ് റഷ്യന്‍ സൈന്യം യുക്രൈനെതിരെ അഴിച്ചുവിടുന്നത്.ജനങ്ങളെ ആക്രമിക്കില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ബോംബ് വര്‍ഷവും മിസൈല്‍ ആക്രമണവും പല നഗരങ്ങളേയും തകര്‍ത്തു.റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റോയിറ്റേഴ്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് തിരിച്ചടിച്ചത്. റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. യുക്രൈനും ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിക്കുന്നത്. പ്രതിരോധിക്കാന്‍ നില്‍ക്കരുതെന്നും കീഴടങ്ങണമെന്നുമുള്ള റഷ്യന്‍ ഭീഷണികള്‍ അവഗണിച്ച് അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയില്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *