സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 4685 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 37480 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് ഇന്നലെ കൂടിയത്. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തിയിരുന്നു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് സ്വർണവിലയിൽ ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞു. 3870 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ദിവസങ്ങളായി തുടരുന്ന ഗ്രാമിന് 100 രൂപ തന്നെയാണ് ഇന്നത്തെയും വില. വെള്ളി ഗ്രാമിന് 71 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *