തലശേരിയിൽ സി.പി.എം പ്രവര്ത്തകൻ ഹരിദാസന് വധക്കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേര് അറസ്റ്റില്‍.ബി.ജെ.പി പ്രവര്‍ത്തകരായ പ്രതീഷ്, പ്രജിത്, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്.ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആറു പേരുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.ലിജേഷ് നേരത്തെ തന്നെ പിടിയിലായിരുന്നു. കൃത്യം നടക്കുമ്പോള്‍ ലിജേഷും സ്ഥലത്തുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴേക്കുനിയില്‍ ഹരിദാസനെയാണ് ഒരാഴ്ച മുന്‍പ് പുലര്‍ച്ചെ 1.30 ന് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി പല സ്ഥലത്ത് ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.നേരത്തെ അറസ്റ്റിലായ നാലു പേരെ കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്, കര്‍ണാടക, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നാണ് കൊലയാളി സംഘത്തെ പോലീസ് പിടികൂടിയത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
