യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷശെരിവെച്ച് കോടതി.വധശിക്ഷയ്ക്കെതിരെയുള്ള അപ്പീൽ കോടതി തള്ളുകയായിരുന്നുസനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിനു പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കൾ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.സ്ത്രീ എന്ന പരിഗണന നൽകി വിട്ടയയ്ക്കണമെന്നും വധശിക്ഷയിൽ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്ന് നിമിഷ അഭ്യർത്ഥിച്ചിരുന്നു .യെമനിലുള്ള ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നത്.

യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയും സപ്രവര്‍ത്തകയായ യുവതിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജൂലൈ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം നടത്തിയത്. യമനിൽ ക്ലിനിക്ക് തുടങ്ങാനായി സഹായിച്ച ഇയാള്‍ പിന്നീട് തന്‍റെ പാസ്പോര്‍ട്ട് വാങ്ങി വെക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് നിമിഷപ്രിയ പറയുന്നത്. ഇതിനിടയിൽ നിമിഷപ്രിയ തന്‍റെ ഭാര്യയാണെന്ന രീതിയിലുള്ള പ്രചാരണവും ഇയാള്‍ നടത്തി. ഒടുവിൽ ഇയാളുടെ വീട്ടുതടവിൽ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലാണ് യമൻ സ്വദേശി കൊല്ലപ്പെട്ടതെന്നാണ് അഭിഭാഷകൻ പറയുന്നത്. അതേസമയം, ഈ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്നതാണ് യെമൻ സ്വദേശിയുടെ നിലപാട്. കേസിൽ കീഴ്ക്കോടതി നിമിഷപ്രിയയെ കുറ്റക്കാരിയെന്നു കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചതോടെയാണ് പ്രതിഭാഗം അപ്പീലുമായി നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *