നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി. പൊലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കി. പൊലീസ് എന്തു ചോദിച്ചാലും ഓര്‍മ്മയില്ലെന്ന് പറഞ്ഞാല്‍ മതി എന്ന ഉപദേശമാണ് അഭിഭാഷകര്‍ നല്‍കിയതെന്നും ജോലിക്കാരനായ ദാസന്റെ മൊഴിയില്‍ പറയുന്നു.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച വധഗൂഢാലോചന കേസിലും ദാസന്റെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രണ്ട് മൊഴികളാണ് രേഖപ്പെടുത്തിയത്. ഇതില്‍ വധഗൂഢാലോചനകേസിലെ മൊഴിപ്പകര്‍പ്പാണ് പുറത്തുവന്നത്.ദിലീപിന്റെ സഹോദരന്‍ അനുപ് ആണ് തന്നെ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടുപോയത്. അവിടെ വച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തന്നെ വായിച്ചു കേള്‍പ്പിച്ചു എന്നും ദാസന്‍ വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാര്‍ തന്റെ ബന്ധപ്പെട്ട വിവരം അറിഞ്ഞതിന് പിന്നാലെയാണ് അനൂപ് തന്നെ ദിലീപിന്റ വക്കീലിന്റെ അടുത്ത് കൊണ്ടുപോയത് എന്നും ദാസന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *