ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലർച്ചെ നാല് മണിയോടു കൂടി അഗ്നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു.

അപകടത്തിൽ 60ലേറെ കുടിലുകൾക്ക് തീപടർന്നു. 30ലേറെ കുടിലുകൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേർക്ക് ജീവൻ നഷ്ടമായതായി വടക്കു കിഴക്കൻ ഡൽഹി അഡീഷണൽ ഡിസിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *