നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനാ കേസില്‍ ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. ദിലീപിനും അഡ്വ ബി രാമന്‍പിള്ളയ്ക്കുമെതിരായി മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഐടി വിദഗ്ധന്റെ പരാതി.ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് അഡ്വ. ബി രാമന്‍ പിള്ളയുടെ നിര്‍ദേശത്തെത്തുടര്‍ന്നെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ഐടി വിദഗ്ധന്‍ കോടതിയെ അറിയിച്ചത്.കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹര്‍ജിക്കാരന്‍.ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ പേര് തെളിവുനശിപ്പിച്ചതില്‍ പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നു എന്നാണ് സായ്ശങ്കറിന്റെ ആരോപണം

ഐടി വിദഗ്ധന്റെ പരാതി പരിഗണിച്ചശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നോട്ടീസ് നല്‍കാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. ഐടി വിദഗ്ധന്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതായി ക്രൈംബ്രാഞ്ച് ഇന്നലെ അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *