ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അടുത്ത വെള്ളിയാഴ്ച വൈകിട്ട് നാലിന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യും

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവരും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കളും പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

യോഗിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. അതേ സമയം ആദിത്യനാഥിന്റെ പുതിയ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ പേരുകളെക്കുറിച്ച് ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബി.ജെ.പി നിര്‍ണായക കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *