സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസുകാർ പിഴുതുമാറ്റിയ സർവ്വേക്കല്ല് തിരിച്ചിടിയിച്ച് ഭൂവുടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് കോൺഗ്രസുകാരെത്തി കെ റെയിലിന് ഇട്ട സർവ്വേ കല്ല് പിഴുത് മാറ്റി എന്നാൽ തന്റെ ഭൂമിയിൽ അതിക്രമിച്ചുകയറിയെന്ന ഭൂവുടമ മുല്ലക്കൽ സരള രവീന്ദ്രന്റെ പരാതിയിൽ ചോറ്റാനിക്കര പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കെ റെയിൽ അധികൃതരെത്തി കല്ല് പുനഃസ്ഥാപിച്ചു. തന്റെ ഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കോൺഗ്രെസ്സ്കാർക്കെതിരെ കേസും ഫയൽ ചെയ്തിട്ടുണ്ട്.
കെ റെയിൽ കല്ലിടുന്നതിനെതിരെ പ്രദേശത്ത് കോൺഗ്രസ്, ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധിക്കുന്നവർക്ക് മർദ്ദനമേറ്റ വാർത്തകൾ നിരവധിയായി പുറത്തുവരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.