സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചേക്കും. നാലാം ദിവസവും സമരം തുടരുന്നതിനിടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാമെന്നുറപ്പ് നല്‍കി മുഖ്യമന്ത്രി. വര്‍ദ്ധനവ് എന്ന് മുതലെന്ന് വ്യക്തമാക്കിയിട്ടില്ല.മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. ഞായറാഴ്ച രാവിലെയാണ് ചര്‍ച്ച നടത്തിയത്.
സംയ്കുത സമരസമിതിയിലെ ആറ് പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി ഇവര്‍ക്ക് വ്യക്തമായ ഉറപ്പുകള്‍ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതുള്‍പ്പടെയുള്ള ഇപ്പാഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *