വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും.കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഹിജാബ് അനിവാര്യമായ മത ആചാരം തന്നെയാണ്. കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.വിധിക്കെതിരെ കഴിഞ്ഞ ദവസം, സമസ്തയും സുപ്രീം കോടതിയില്‍ ഹർജി നൽകിയിരുന്നു. ഖുറാനെ വ്യാഖ്യാനിച്ചതിൽ കർണ്ണാടക ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അഡ്വ.പി എസ് സുൽഫിക്കറലി മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.കർണാടക ഹൈക്കോടതി വിധിക്ക് എതിരെ മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യവും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *