സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രിംകോടതി.
പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്തുന്നത് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സര്‍വേ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ആലുവ സ്വദേശി സുപ്രീം കോടതിയെ സമീപിച്ചത്.കല്ലിടല്‍ ആരംഭിച്ചതുമുതല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ മിക്കയിടങ്ങളിലും സില്‍വര്‍ ലൈന്‍ വിരുദ്ധസമിതി പിഴുതെറിഞ്ഞു. അതേസമയം എന്തുവിലകൊടുത്തും പദ്ധതിയുമായി മുന്നോട്ടപോകുമെന്ന നിലപാടില്‍ തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *