സില്‍വര്‍ ലൈന്‍ അനുകൂല പ്രചരണത്തിന് വീട് കയറി മന്ത്രി സജി ചെറിയാന്‍. ചെങ്ങന്നൂരിലെ 20 വീടുകള്‍ സന്ദര്‍ശിച്ചാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പറഞ്ഞതെല്ലാം പ്രതിപക്ഷം വിഴുങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വേ കല്ലുകളും മന്ത്രി ഇടപെട്ട് പുനസ്ഥാപിച്ചു.നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് കല്ലുകള്‍ പുനഃസ്ഥാപിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. ചെങ്ങന്നൂരിലെ 20 വീടുകള്‍ സന്ദര്‍ശിച്ചാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.അതിരാവിലെ ഇരുചക്രവാഹനത്തിലാണ് മന്ത്രിയും സംഘവും വീട് കയറാന്‍ എത്തിയത്. ജനങ്ങളില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാനായെന്ന് മന്ത്രി പറഞ്ഞു.കൂടുതല്‍ പ്രതിഷേധം ഉണ്ടായ ഭൂതംകുന്ന് കോളനിയിലെ അടക്കം ആളുകള്‍ പദ്ധതിയെ നിലവില്‍ അനുകൂലിക്കുന്നുണ്ട്. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *