ആറുവയസുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസ്.തൃശ്ശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെ പാലക്കാട് സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് വയസ് മാത്രം പ്രായമുള്ള കുട്ടി മുതിര്‍ന്ന ആളുകള്‍ക്കൊപ്പം റേസിങ്ങ് പരിശീലനത്തിനായി ട്രാക്കില്‍ ഇറങ്ങിയതാണ് കേസെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം.7, 18 തീയതികളില്‍ പാലക്കാട് നടക്കാനിരിക്കുന്ന മഡ് റെയ്‌സിംഗില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ടോയ് ബൈക്ക് ആണെങ്കിലും സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചത്.കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് വീവരം.

ഒന്നിലധികം ബൈക്കുകളാണ് പരീശീലനത്തിനായി മഡ് ട്രാക്കില്‍ എത്തിയത്. ഇവര്‍ ചീറി പാഞ്ഞ് പോകുന്നതിന് പിന്നാലെ റൈഡിങ്ങ് ഗിയറുകള്‍ എല്ലാം ധരിച്ച് കുഞ്ഞന്‍ ബൈക്കില്‍ പാഞ്ഞ് പോകുന്ന ആറ് വയസുകാരന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *