ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്നു കോടതി.തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാ നാളെ വിധിക്കും. കൊലപാതകം നടന്ന 17 വർഷത്തിനുശേഷമാണ് കേസിൽ വധി പറയുന്നത്. പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർ‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു. ശ്യാമളിന്റെ കുടുംബ സുഹൃത്താണ് പ്രതി മുഹമ്മദ് അലി. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.2005 ഒക്ടോബർ 17 നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്യാമൾ മണ്ഡലിലിന്റെ കണ്ടെത്തിയത്.ശ്യാമൾ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് കേസന്വേഷണത്തില്‍ നിർണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദ് അലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും ശ്യാമൾ മണ്ഡലിനെ വിളിച്ചുവരുത്തിയത്. കിഴക്കോട്ടയിൽ നിന്നും ശ്യാമളിനെ മുഹമ്മദ് അലിയും കൂട്ടാളിയായ ദുർഹ ബഹദൂറും ചേർന്ന് തട്ടികൊണ്ടുപോവുകയായിരുന്നു. ശ്യാമളിന്റെ ഫോണിൽ നിന്നും അച്ഛൻ ബസുദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ഇവർ ആവശ്യപ്പെട്ടു. പണവുമായി ബസുദേവ് മണ്ഡൽ ചെന്നൈയിൽ പല സ്ഥലങ്ങളിൽ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തുന്നത്. ശ്യാമളിന്റെ ഫോണ്‍ ചെന്നെയിലെ ഒരു കടയിൽ വിറ്റ ശേഷം മുഹമ്മദാലി ആന്ധമാനിലേക്ക് കടന്നു. ഇവിടെ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. രണ്ടാം പ്രതിയും ഹോട്ടൽ തൊഴിലാളിയുമായ ദുർഹ ബഹദൂറിനെ പിടികൂാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല. ബന്ധുദേവ് മണ്ഡൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2008ൽ അന്വേഷണം സിബിഐക്ക് കൈമാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *