ശ്യാമള്‍ മണ്ഡല് കേസില്‍ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം 17 വര്‍ഷം മുമ്പാണ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജ് വിദ്യാര്തഥി ശ്യാമള്‍ മണ്ഡല് കൊലചെയ്യപ്പെടുന്നത്. പ്രതിക്ക് 10,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ട് കുറ്റങ്ങളിലാണ് ജീവപര്യന്തം വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ രണ്ടാം പ്രതി മുഹമ്മദലി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നേപ്പാള്‍ സ്വദേശിയായ ദീപക് ആണ് കേസിലെ ഒന്നാംപ്രതി. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.
ആൻഡമാൻ സ്വദേശിയാണ് മുഹമ്മദ് അലി. മുഹമ്മദ് അലിയും നേപ്പാള്‍ സ്വദേശിയായ ദുർഗ ബഹദൂറും ചേർന്നാണ് ശ്യാമളിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്.കൊലപാതകത്തിന് വേണ്ടിയുള്ള ഗൂഡാലോചന, തട്ടികൊണ്ടുപോകൽ എന്നിവയ്ക്കാണ് മുഹമ്മലിക്ക് ഇരട്ട ജീവപര്യന്തം.
സാഹചര്യ തെളിവുകള്‍ മാത്രമാണ് മുഹമ്മദ് അലിക്കെതിരെ ഉണ്ടായിരുന്നത്. കോളേജിൽ നിന്നും ശ്യമളിനെ മുഹമ്മദ് അലിയാണ് കിഴക്കേകോട്ടയിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവിടെ നിന്നും തട്ടികൊണ്ടുപോയ ശേഷം ശ്യമളിൻെറ ഫോണിൽ നിന്നും അച്ഛനെ വിളിച്ച് 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ബസുദേവ് പണവുമായി ചെന്നൈയിലെത്തിയപ്പോഴേക്കും മകനെ കൊലപ്പെടുത്തി കോവളം വെള്ളാറിൽ ചാക്കിൽകെട്ടി പ്രതികള്‍ ഉപേക്ഷിച്ചു.
