രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു.24 മണിക്കൂറിനിടെ 2183 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്നലെ 214 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ 62 മരണങ്ങള്‍ കൂടി കോവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരണനിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നാലു പേര്‍ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിലാണ് വലിയ രീതിയിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയ്ക്കിടെ 0.5 ശതമാനത്തിൽ നിന്ന് 5.33 ശതമാനമായി ഉയർന്നു. പ്രതിദിന കേസുകളുടെ എണ്ണം ഞായറാഴ്ച 500 കടന്നു, 24 മണിക്കൂറിനുള്ളിൽ 517 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *