ആന്ധ്രപ്രദേശിൽ പ്രതിശ്രുത വരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി നോക്കുന്ന രാമു നായിഡുവിനെ ആണ് പ്രതിശ്രുത വധു പുഷ്പ് കൊല്ലാൻ ശ്രമിച്ചത്. യുവാവ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അടുത്ത മാസം 26 നായിരുന്നു ഇരുവരുടെയും കല്യാണം നിശ്ചയിച്ചിരുന്നത്. എന്നാൽ പുഷ്പക്ക് കല്യാണത്തിന് താത്പര്യമുണ്ടായിരുന്നില്ല കുടുംബത്തിന്റെ സമ്മർദ്ദം മൂലം കല്യാണത്തിന് സമ്മതിക്കേണ്ടതായും വന്നു. എന്നാൽ വിവാഹ സമയം അടുത്തതോടെ യുവാവിനെ വധിക്കാൻ പുഷ്പ തീരുമാനിക്കുകയായിരുന്നു.
നേരത്തെ തീരുമാനിച്ചതനുസരിച്ച് തനിക്ക് കാണണമെന്ന് പുഷ്പ രാമുവിനെ വിളിച്ചറിയിച്ചു തുടർന്ന് രാമു പുഷ്പയുടെ നാട്ടിലെത്തി.
ഇരുവരും ചേർന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സർപ്രൈസ് തരാൻ താൽപര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ രാമുവിനോട് ആവശ്യപ്പെട്ടു. യുവാവ് കണ്ണടച്ച ഉടൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന് വീണാണ് യുവാവിന് പരുക്കേറ്റതെന്ന് യുവതി ആദ്യം പറഞ്ഞു .എന്നാൽ യുവാവിന്റെ മൊഴിയിൽ പുഷ്പ തന്നെ ആക്രമിച്ചതാണെന്ന് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) ശാസ്ത്രജ്ഞനാണ് രാമു നായിഡു. ഇരുപത്തിരണ്ടുകാരിയായ പുഷ്പ സ്‌കൂൾ പഠനം നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *