ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്‌സണ്‍മാരാകുന്നത്. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉൾപ്പെടുത്തിയത്.

ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റാണ്. കോഴിക്കോട് കാരന്തൂരിലെ മർകസ് സ്ഥാപനങ്ങളുടെ ജനറൽ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *