തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്ത. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ – ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം. പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്.

എന്നാൽ ഇത് കള്ളക്കേസാണെന്ന് നിഷയുടെ അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നത്. കേസ് കൊടുത്ത വ്യക്തിയും നിഷയും തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇവർ തമ്മിൽ രണ്ട് ഫ്ലാറ്റുകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. അതിന്റെ വൈരാഗ്യത്തിലാണ് കേസ് കൊടുത്തതെന്നാണ് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *