കോഴിക്കോട്: കോഴിക്കോട് നാടക പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ അരങ്ങിലെത്തിക്കുന്ന ‘ഉടയോൻ തിരുടിയോർ’ നാടകത്തിന്റെ പ്രവേശന പാസ് വിതരണ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ കെ. പി. രാമനുണ്ണി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ടി. കുഞ്ഞിക്കണ്ണനിൽ നിന്ന് പ്രവേശന പാസ് ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നടന്നത്.

കോഴിക്കോട് നാടക പ്രവർത്തക സംഘം മൂന്ന് മാസത്തിലൊരിക്കൽ ഒരു നാടകം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് നാടകം അരങ്ങിലെത്തുന്നത്.
2026 നവംബർ 15ന് മാങ്കാവിലെ RYTHM HOUSE ARTS STUDIOയിൽ വൈകിട്ട് 3 മണിക്കും രാത്രി 7 മണിക്കും നാടകം അവതരിപ്പിക്കും. Pimaco Tale ഒരുക്കുന്ന ‘ഉടയോൻ തിരുടിയോർ’ ആണ് ഇത്തവണ കോഴിക്കോട് നാടക പ്രവർത്തക സംഘം വേദിയിലെത്തിക്കുന്നത്.

ചടങ്ങിൽ പുരുഷൻ കടലുണ്ടി, ഗുലാബ് ജാൻ, എം. സി. സന്തോഷ് കുമാർ, ഗിരീഷ് കളത്തിൽ, പ്രദീപ് ഗോപാൽ, ആകാശ് ആഷാഢം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *