കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎന്‍) പ്രകാരം രണ്ട് മാസത്തേക്ക് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മെയ്, ജൂണ്‍ മാസങ്ങളില്‍ 80 കോടി ഗുണഭോക്താക്കള്‍ക്ക് ഇതുവഴി 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും.

26,000 കോടി രൂപയാണ് കേന്ദ്രം ഇതിനായി നീക്കി വെക്കുന്നത്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്ത് വലിയ ആഘാതം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ദരിദ്രര്‍ക്ക് പോഷകാഹാരം ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *