തഞ്ചാവൂരിൽ രഥഘോഷയാത്രക്കിടെ അപകടം. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. പത്ത്ത പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ആശുപത്രീയിലുള്ള പത്തിലേറെ പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. തഞ്ചാവൂർ- പുത്തലൂർ റോഡിനോട് ചേർന്നുള്ള കാളിമേട് ഭാഗത്ത് വെച്ച് രഥം വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.

വൈദ്യുത ലൈനില്‍ തട്ടിയ രഥം കത്തിയപ്പോള്‍ പരിഭ്രാന്തരായ ജനം വെള്ളം ഒഴിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് ഐജി ബാലകൃഷ്ണന്‍ പറഞ്ഞു. തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ ദിനേഷ് പൊന്‍രാജ് ഒലിവര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വി ബാലകൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *