താരസംഘടന അമ്മയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേയെന്ന് നടന്‍ പൃഥ്വിരാജ്. ചലച്ചിത്ര പ്രവര്‍ത്തകനെന്ന നിലയിലും സംഘടനയിലെ ഒരംഗമെന്ന നിലയിലും താന്‍ അങ്ങനെ ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം.

സംഘടനയ്ക്കുള്ളില്‍ ആശയപരമായും അല്ലാതെയും വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ക്ക് സംഘടനയ്ക്കുള്ളില്‍ തന്നെ രമ്യമായ പരിഹാരം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ചില അംഗങ്ങള്‍ തങ്ങളുടെ സ്ഥാനങ്ങളും അംഗത്വവും രാജിവച്ചതെന്നും നടന്‍ വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനായി ഒരു ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തിരുന്നുവെന്നും, എന്നാല്‍ അതില്‍ തൃപ്തരല്ലാത്തവരാണ് രാജിവെച്ചു പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *