കെ എസ് ഇ ബി യിലെ അച്ചടക്ക നടപടികൾ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്ണൻ കുട്ടി. ബോർഡ് യോഗത്തിൽ തള്ളിക്കയറി പ്രതിഷേധിച്ച 19 പേർക്കെതിരെ കുറ്റപത്രം തയാറാക്കി നൽകാനിരിക്കെ കുറ്റപത്രം നല്കരുതെന്നാണ് മന്ത്രി ഉത്തരവിട്ടത്.
അതേ സമയം, ബോർഡിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.
എസ്മ പ്രയോഗിച്ചാലും സമരത്തെ ബാധിക്കില്ലെന്നും പറഞ്ഞു . സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടും സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ കൈപ്പറ്റി. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍ പറഞ്ഞു.
ആ ഒരാഴ്ച ഇന്ന് പൂര്‍ത്തിയാകുന്നു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോയിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല. മന്ത്രി എം.എം.മണിയുടെ കാലത്ത് അഡിഷന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ജി.സുരേഷ് കുമാര്‍ വൈദ്യുതി ബോര്‍ഡിന്റെ വാഹനം ദുരുപയോഗിച്ചുവെന്ന് കാട്ടി ആറേമുക്കാല്‍ ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടിസിന് നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം.
.
