നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കും.സുമലത അടക്കം നിരവധി പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് കർണാടക മന്ത്രി ആർ അശോക പറഞ്ഞു. അമിത് ഷായുടെ കർണാടക സന്ദർശത്തിനിടെ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി കർണാടക നേതൃത്വം പ്രതികരിച്ചു.സുമലതയുമായി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ സുമലത പരാജയപ്പെടുത്തിയിരുന്നു.മെയ് മൂന്നിനാണ് അമിത് ഷാ ബെംഗളൂരുവിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *