കോഴിക്കോട് ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച്. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലില്‍ നിന്ന് വീണുണ്ടായ ആഘാതമാകാം മരണകാരണം എന്ന് അന്വേഷണസംഘം .ജിഷ്ണുവിന്റെ തലയോട്ടിയ്ക്ക് ക്ഷതമേറ്റിരുന്നു. വലത്തേ തോളിനും പൊട്ടലുണ്ടായിരുന്നു. വലതു വാരിയെല്ലില്‍ അഞ്ചെണ്ണം പൊട്ടി ശ്വാസകോശത്തില്‍ കയറിയ നിലയിലായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിഷ്ണുവിനെ അവശനിലയില്‍ കണ്ട സ്ഥലത്തും സമീപത്തും ഫൊറന്‍സിക് സംഘം പരിശോധന നടത്തി.
കല്‍പ്പറ്റ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച രാത്രി പോലീസ് ജിഷ്ണുവിനെ തേടി വീട്ടിലെത്തിയത്. ഈ സമയം ജിഷ്ണു വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മയുടെ ഫോണില്‍ നിന്ന് ജിഷ്ണുവിനോട് സംസാരിച്ച് പോലീസ് തിരിച്ചു പോവുകയായിരുന്നു. ഇതിന് ശേഷമാണ് ജിഷ്ണുവിനെ വീട്ടിലേക്കുള്ള വഴിയില്‍ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *