പാലക്കാട് തത്തമംഗലത്ത് അങ്ങാടിവേലയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് 54 കുതിരകളെ പങ്കെടുപ്പിച്ച കുതിരയോട്ടം നടത്തിയത്. കുതിരയോട്ടം കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ചു കൂടി. ഒരു കുതിര ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറിയതായും റിപ്പോർട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ പൊലീസ് കുതിരയോട്ടം നിർത്തിവയ്പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

സംസ്ഥാനം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലിരിക്കുമ്പോഴാണ് തത്തമംഗലത്ത് കുതിരയോട്ടം സംഘടിപ്പിച്ചത്. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴരമുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം. നിയന്ത്രണങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പെട്ടതോടെ കൂടുതല്‍ പൊലീസ് സംഘമെത്തി കുതിരയോട്ടം നിര്‍ത്തിവയ്പിക്കുകയായിരുന്നു

സംഘാടകരുള്‍പ്പടെയുള്ളവര്ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമലംഘനത്തിനാണ് കേസെടുത്തത്. വേലയുടെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ വാദിക്കുന്നത്. ചടങ്ങ് നിയന്ത്രിക്കാനോ നിര്‍ത്തിവയ്ക്കാനോ ജില്ലാ ഭരണകൂടം നയപടിയെടുത്തില്ലെന്നുമാണ് ഇപ്പോഴുയരുന്ന ആക്ഷേപം. ഒരുകുതിരയെ മാത്രം പങ്കെടുപ്പിച്ച് ആചാരം നടത്താനായിരുന്നു പൊലീസ് നല്‍കിയ നിര്‍ദ്ദേശം. ഇത് ലംഘിച്ച സംഘാടകര്‍ നാല്പത്തിയഞ്ച് കുതിരകളെയും റോഡിലിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *