ടിക്കാറാം മീണയുടെ ആത്മകഥയായ തോൽക്കില്ല ‍ഞാൻ പ്രകാശനം ചെയ്തു.പുസ്തകം തിരുവനന്തപുരത്ത് ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പ്രകാാശനം ചെയ്തു.വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എല്ലാം പുസ്തകത്തിലുണ്ട്. എല്ലാവരും ആത്മകഥ വായിച്ചിരിക്കണം. ഇപ്പോഴുണ്ടായ വിവാദങ്ങളെ കുറിച്ചൊക്കെ നേരത്തെ തന്നെ ഇവിടുത്തെ പത്രങ്ങളൊക്കെ എഴുതിയാണ്. ഇന്നിപ്പോള്‍ അതില്‍ പുതുമയുണ്ടോ എന്നറിയില്ലെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍വീസ് കാല ജീവിതത്തില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രത്യേകമായി ഒരാളെ ലക്ഷ്യം വച്ചുകൊണ്ട് എഴുതിയിട്ടില്ല. അതങ്ങനെ സംഭവിച്ചുപോയതാണ്. അനുഭവങ്ങളാണ് ആത്മകഥയില്‍ എഴുതിയത്’. ടീക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.ആത്മകഥയിലെ തനിക്കെതിരായ പരാമര്‍ശങ്ങളില്‍ ടിക്കാറാം മീണക്കെതിരെ പി.ശശി വക്കീല്‍ നോട്ടീസയച്ചിരുന്നു.

മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടിസ്. അടിസ്ഥാന രഹിതവും കള്ളവുമായ പരാമര്‍ശമാണ് മീണ നടത്തിയത്. ഇതിന് പിന്നാലെ പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് പ്രഭാവര്‍മ്മ വിട്ടുനിന്നിരുന്നു.

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു ടിക്കാറാം മീണയെന്ന് ശശീ തരൂർ പറഞ്ഞു. നിർഭയമായി പ്രവർത്തിച്ചതിനാൽ ചില തിക്താനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായി എന്നും അതാണ് പുസ്തകത്തിലുള്ളതെന്നും തരൂർ പറഞ്ഞു.വസ്തുനിഷ്ഠമാണ് ടിക്കാറാം മീണയുടെ പുസ്തകമെന്ന് മുൻചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *