ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്.
സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ 5000 പേജുള്ള ബ്രഹത്തായ റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിം​ഗസമത്വവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നിർദേശങ്ങളാണിതിൽ മുഖ്യമായിട്ടും ഉള്ളത്.

സെറ്റിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ പരി​ഗണന നൽകണം. തുല്യ വേതനം നൽകണം. സിനിമയിലെ എല്ലാ ജോലികൾക്കും കരാർ ഉണ്ടാക്കണം. സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനൽ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളിൽ സഹകരിപ്പിക്കരുത്. മദ്യവും മയക്കുമരുന്നും സെറ്റുകളിൽ പാടില്ല തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ.

ഹേമ കമ്മീറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിനായി സമ​ഗ്ര നിയമനിർമാണം വേണമെന്നും കരട് നിർദേശങ്ങളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *