കൊവിഡ് സാഹചര്യത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ അഞ്ച് പേര്‍ മാത്രമെ പ്രവേശിക്കാവു എന്ന നിര്‍ദ്ദേശം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംഭവത്തില്‍ വിവധ മതനേതാക്കളുടെ ആവശ്യ പ്രകാരം പുനഃപരിശോധന യോഗം തീരുമാനിച്ച പശ്ചാത്തലത്തിൽ എതിര്‍പ്പ് അറിയിച്ച് ഇപ്പോള്‍ നടി പാര്‍വ്വതി തിരുവോത്ത് രംഗത്ത്

മലപ്പുറം കള്കടര്‍ കെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച്ച ഉണ്ടാകുമെന്ന് അറിയിച്ചത്. തിങ്കളാഴ്ച്ചത്തെ യോഗത്തിലും ആളുകളെ പരിമിതപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറരുതെന്നാണ് പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭിപ്രായപ്പെട്ടത്.

ഇതിന് മുമ്പ് തൃശൂര്‍ പൂരം ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്നതിലും താരം എതിര്‍പ്പ് അറിയിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്‍പം മാനുഷിക പരിഗണന നല്ലതാണെന്നാണ് താരം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *