ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ ധർമജൻ ബോള്ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. ധർമജനടക്കം 11 പേരെ പ്രതികളാക്കിയാണ് പോലീസ് എഫ്ഐ. ആർ ഇട്ടിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ധർമജൻ.
ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും അതിന്റെ പേരില്‍ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ വാക്ക് നല്‍കിയത് പ്രകാരം ധര്‍മജന്‍ മത്സ്യം എത്തിച്ചില്ലെന്നും ഒടുവില്‍ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.
ധർമജനെതിരെ പരാതിയുമായി പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് കോടതി ധർമജനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഐപിസി 406,402,32 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭഘട്ടത്തിലാണെന്നാണ് പൊലീസ് പറയുന്നത്.