പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായുള്ളത് കേവല അടുപ്പം മാത്രമാണെന്ന് തുറന്ന് പറഞ്ഞ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. ഡോ. ജോ ജോസഫ് തനിക്ക് ഏറെ അടുപ്പമുള്ളയാളാണെന്ന് പിസി ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനത്തിനായിരുന്നു ഡോ.ജോ ജോസഫിന്റെ മറുപടി.
താനൊരു പൂഞ്ഞാറുകാരനാണ്. അദ്ദേഹം അവിടെ വര്‍ഷങ്ങളായി എംഎല്‍എയായിരുന്നു. ഇരുവര്‍ക്കും പരസ്പരം അറിയാമെന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.
‘ഗ്രാമപ്രദേശത്ത് ജീവിച്ചു വളര്‍ന്നയാള്‍ എന്ന നിലയില്‍ എല്ലായിടത്തും വരുന്നയാളാണ് പി സി ജോര്‍ജ്. അങ്ങനെയുള്ള പരിചയമാണ് പി സി ജോര്‍ജുമായിട്ടുള്ളത്. നാട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് രോഗികളെ അയച്ച് അദ്ദേഹം വിളിക്കാറുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ ചികിത്സക്ക് അയക്കുമ്‌ബോഴും വിളിക്കും. അദ്ദേഹത്തിന്റെ അവകാശവാദത്തില്‍ കൂടുതല്‍ പ്രതികരണം പാര്‍ട്ടി നല്‍കും.’ ജോ ജോസഫ് വ്യക്തമാക്കി.
ഡോ. ജോ ജോസഫ് തനിക്ക് ഏറെ അടുപ്പമുള്ളയാളാണെന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്. ‘എന്റെയൊരു അടുത്ത സുഹൃത്ത്. എന്നെ കണ്ടപ്പോള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് വലിയ ഉമ്മ തരുന്നയാളാണ്. ഉമ്മ തരും സത്യമാണ്. അത്ര സ്നേഹം പ്രകടിപ്പിക്കുന്ന നല്ല ചെറുപ്പക്കാരനെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.