വണ്ടൽമേട്ടിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടി മുങ്ങി മരിച്ചു . മാതാപിതാക്കൾ ജോലി ചെയുന്ന തോട്ടത്തിലെ കുളത്തിൽ കാൽ വഴുതി വീഴുകയായിരുന്നെന്നും സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ല എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞആഴ്ച മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടികളെ കുമളി സ്വദേശി വിജയൻ പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം രണ്ട് പേരെയും മാതാപിതാക്കൾ ജോലി സ്ഥലത്തേക്ക് കൊണ്ട് പോകാറായിരുന്നു പതിവ്.
സംഭവസ്ഥലത്ത് വെച്ച് സമപ്രായക്കാരായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ കാൽ വഴുതി കുട്ടി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമികമായ വിലയിരുത്തൽ. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ 28-ാം തീയതിയാണ് കുട്ടി പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട പരാതി കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുമളി സ്വദേശി വിജയനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
