പുതിയ പരിഷ്‌കാരങ്ങളുമായി കോണ്‍ഗ്രസ്, ഒരു കുടുംബത്തിന് ഒറ്റ ടിക്കറ്റ് എന്ന നിര്‍ദേശത്തിന് അംഗീകാരം നല്‍കി. രാജസ്ഥാനിലെ ഉദയ്പുരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനങ്ങള്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത്. ജനങ്ങളിലേക്ക് അടുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവര്‍ത്തക സമിതി നിര്‍ദ്ദേശിച്ചു.

കൂടാതെ, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനായി കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി വരും. കോണ്‍ഗ്രസ് പദവികളില്‍ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 % സംവരണം നല്‍കാന്‍ പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചായി സൂചനയുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും പ്രചാരണത്തിനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും.

ഒരു കുടംബത്തില്‍ നിന്ന് ഒരാള്‍ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിര്‍ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെങ്കില്‍ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാമെന്നും നിര്‍ദേശമുണ്ട്. ദേശീയതലത്തില്‍ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പ്രവര്‍ത്തക സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തും. കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിര്‍ദേശം പ്രിയങ്ക ഗാന്ധി തളളി.

Leave a Reply

Your email address will not be published. Required fields are marked *