12 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ‘എജ്യു ഗാഡ് – 2’ മെയ് 26, 27, 28 തിയ്യതികളില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി കോവിഡില്‍നിന്നും വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് യജ്ഞത്തിന്റെ ലക്ഷ്യം. കോര്‍ബെവാക്‌സ് ആണ് വാക്‌സിനേഷന് ഉപയോഗിക്കുന്നത്.

വാക്‌സിന്‍ എടുക്കുന്ന ദിവസം കുട്ടിക്ക് 12 വയസ്സ് പൂര്‍ത്തിയായിരിക്കണം. ആരോഗ്യ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിനെടുക്കാം. കുട്ടിയോടൊപ്പം രക്ഷിതാവ് കൂടി ഉണ്ടായിരിക്കേണ്ടതാണ്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *