പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപത്തെ വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു.

കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സ്ഥലങ്ങളില്‍ ഷോക്കേല്‍ക്കാനുള്ള സാദ്ധ്യത തീരെയില്ലെന്നാണ് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്

സംഭവത്തില്‍ പോലീസും വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *