മുക്കുപണ്ടം പണയത്തട്ടിപ്പിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് ബാംഗ്ലൂരിൽ വെച്ച് പിടിയിലായി. മുക്കുപണ്ടം പണയം വെച്ച് മൂന്ന് ബാങ്കുകളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. സംഭവത്തിൽ കൊടിയത്തൂർ ബാങ്ക് മനേജരുടെ പരാതിയിലാണ് ബാബു ഉൾപ്പെടെയുള്ള നാല് പ്രതികൾക്കെതിരെ കേസെടുത്തത്. നടപടിക്ക് പിന്നാലെ ഒളിവിൽ കഴിയുന്നതിനിടക്കാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത് എന്നിവരാണ് പ്രതികൾ.

അതിനിടെ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ കോഴിക്കോട്ടുവെച്ച് തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ആരോപണ വിധേയനായ ബാങ്ക് ശാഖയിലെ അപ്രൈസര്‍ മോഹനൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു.

വിഷ്ണുവും സന്തോഷ് കുമാറും പിടിയിലായത് പെരുമണ്ണ സഹകരണ ബാങ്കിൽ മുക്ക് പണ്ടം പണയം വെക്കുന്നതിനിടക്കാണ് . ഇതിന് പിന്നാലെ നാലംഗ സംഘം കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്‍മുഴി ശാഖയില്‍നിന്ന് 7.2 ലക്ഷം രൂപയും മുക്കുപണ്ടം പണയം വെച്ച് കൈക്കലാക്കിയതായി കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *