റോഡ് തടഞ്ഞ് തടി ലോറി നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സീനിയർ സിപിഒ അനിൽ കുമാറിന് മർദനം. ഡ്യൂട്ടി കഴിഞ്ഞ് പോകുംവഴി ഇന്ന് രാവിലെയായിരുന്നു മർദ്ദനമേറ്റത്. സംഭവത്തിൽ തടി ലോറി ഓടിച്ചിരുന്ന അത്തിക്കയം സ്വദേശി അലക്സ് , സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു.
അലക്സും സച്ചിനും നേരത്തെയും പോലീസുമായി പ്രശ്നമുണ്ടാക്കിയിരുന്നു. അനിൽ കുമാർ ഡ്യൂട്ടി കഴിഞ്ഞ് പോകും വഴി ലോറി റോഡിന് കുറുകെയിട്ട് തടി കയറ്റുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇത് സിപിഒ അനിൽ കുമാർ ചോദ്യം ചെയ്യുകയും ഇവർ ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നു
പ്രതികളെ അറസ്റ്റ് ചെയ്യാൻ വന്ന പെരുനാട് സിഐക്ക് നേരെയും കൈയ്യേറ്റം ഉണ്ടായി. പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.