മൃഗശാലാജീവനക്കാരന്റെ വിരല്‍കടിച്ചു പറിച്ച് സിംഹം.ജമൈക്കയിലാണ് സംഭവം.ഇതിന്റെ വീഡിയോ ഇതിനകം തന്നെ വയറലായി കഴിഞ്ഞിട്ടുണ്ട്. മൃഗശാലയിലെത്തിയ കാഴ്ചക്കാരെ രസിപ്പിക്കാന്‍, ജീവനക്കാരന്‍ കൂട്ടില്‍ കിടക്കുന്ന സിംഹത്തിന്റെ വായില്‍ കൈയ്യിടുകയും മുഖത്തെ രോമത്തില്‍ പിടിച്ചുവലിക്കുകയും മറ്റും ചെയ്യുന്നുണ്ട്.സിംഹം പലപ്പോഴായി മുഖം വെട്ടിത്തിരിച്ചും മറ്റും പ്രതികരിക്കുന്നുണ്ട്. എന്നിട്ടും മനുഷ്യൻ പിൻവാങ്ങിയില്ല. ഒടുവിൽ സിംഹത്തിന്റെ വായിൽ കൈയിടുകയും പ്രകോപിതനായ സിംഹം, അയാളുടെ വിരല്‍ വായില്‍കുടുങ്ങിയതോടെ കടിച്ചു പറിക്കുകയും ചെയ്തു.പിന്നാലെ കൈവലിച്ചെടുക്കാന്‍ ജീവനക്കാരന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജീവനക്കാരന്റെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. വിരല്‍ സിംഹം കടിച്ചുപറിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം.സിംഹത്തിന്റെ വായില്‍നിന്ന് കൈവിടുവിച്ച് ജീവനക്കാരന്‍ നിലത്തുവീണതോടെയാണ് സംഭവം എന്താണെന്ന് എല്ലാവരും മനസ്സിലാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *