റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി
കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍കടകളുടെ പ്രവൃത്തിസമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അളവ് തൂക്ക കൃത്രിമം: ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു
കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ അളവ്/തൂക്കം എന്നിവയിൽ കൃത്രിമം കാണിക്കുന്നതിനും പായ്ക്കറ്റ് ഉത്പ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിനും എതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ല, ഫോൺ എന്ന ക്രമത്തിൽ ചുവടെ:-
തിരുവനന്തപുരം-0471-2496227, 0471-2494752, 8281698020, കൊല്ലം-0474-2745631, 8281698028, പത്തനംതിട്ട-0468-2322853, 0468-2341213, 8281698035, ആലപ്പുഴ- 0477-2230647, 8281698043, കോട്ടയം- 0481-2582998, 8281698051, ഇടുക്കി- 0486-2222638, 8281698057, എറണാകുളം- 0484-2423180, 0484-2428772, 8281698067, തൃശ്ശൂർ-0487-2363612, 2363615, 8281698084, പാലക്കാട്- 0491-2505268, 8281698092, മലപ്പുറം- 0483-2766157, 8281698103, കോഴിക്കോട്- 0495-2374203, 0495-2371757, 8281698115, വയനാട്-0493-6203370, 8281698120, കണ്ണൂർ- 0497-2706503, 0497-2706504, 8281698127, കാസർഗോഡ്- 04994-256228, 8281698132.
അമൃത് മഹോത്സവം: വിദ്യാർഥികൾക്കായി മത്സരം നടത്തും
സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ സൂ അതോറിറ്റിയും മ്യൂസിയം മൃഗശാല വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അമൃത് മഹോത്സവം 2021 മേയ് മൂന്ന് മുതൽ ഒൻപത് വരെ വിവിധ മത്സരങ്ങളോടുകൂടി ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കും. സ്കൂൾ/ കോളേജ് വിദ്യാർഥികൾക്കായുള്ള സെമിനാറുകൾ, ഓൺലൈൻ ക്വിസ് മത്സരം, ഓൺലൈൻ പെയിന്റിംഗ് മത്സരം, കൂടാതെ പൊതുജനങ്ങളെ ഉൾപ്പെടുത്തി ഓൺലൈൻ ഓപ്പൺ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പെയിന്റിംഗ് & ക്വിസ് മത്സരം രജിസ്ട്രേഷൻ മേയ് മൂന്ന് വൈകുന്നേരം ആറ് മണിവരെ നടത്താം. വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ഇ-മെയിലിലോ ബന്ധപ്പെടുക. ക്വിസ് മത്സരം- +91-9605008158, പെയിന്റിംഗ് മത്സരം- +91-9809034273. ഇ-മെയിൽ: competition.dmz@gmail.com. സമാപന ചടങ്ങ് മേയ് ഒൻപതിന് നടത്തും.
ഭിന്നശേഷി സർട്ടിഫിക്കറ്റ്: അപേക്ഷകൾ മേയ് 31ന് മുമ്പ് തീർപ്പാക്കണം
സംസ്ഥാനത്തെ വിവിധ താലൂക്ക്, ജില്ലാ, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ മെഡിക്കൽ ബോർഡുകളിൽ തീർപ്പാകാതെ കിടക്കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റിനായുള്ള എല്ലാ അപേക്ഷകളും മേയ് 31ന് മുമ്പ് തീർപ്പുകൽപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി.
പി.എൻ.എക്സ്.1421/2021
കോവിഡ് പ്രതിരോധ മരുന്ന്: ഭിന്നശേഷിക്കാർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം
കോവിഡ് 19 പ്രതിരോധ മരുന്ന് ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേക സമയക്രമവും ക്യൂ, കൗണ്ടർ സംവിധാനവും ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി.
വിവരാവകാശ കമ്മീഷൻ ഹിയറിംഗ് മാറ്റി
ഏപ്രിൽ 30 രാവിലെ 10.30 മണി മുതൽ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ കാര്യാലയത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. എച്ച്. രാജീവൻ നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗ് കോവിഡിന്റെ സാഹചര്യത്തിൽ മാറ്റി വെച്ചു. അടുത്ത ഹിയറിംഗ് തിയതി പിന്നീട് അറിയിക്കും.
പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങളായി
കോവിഡ് തീവ്രരോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
പഞ്ചായത്ത് വകുപ്പിനെ അവശ്യസർവീസായി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ വകുപ്പിന്റെ സേവനം തടസ്സപ്പെടാതെ ജനങ്ങളിലെത്തിക്കാനാണ് മാർഗനിർദേശങ്ങൾ.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏപ്രിൽ 27 മുതൽ ഒരുമാസ കാലയളവിലേക്ക് ഓഫീസ്, രോഗപ്രതിരോധം, സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി എന്നിവയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാത്തവിധം ജീവനക്കാരുടെ ആവശ്യകത ഉറപ്പാക്കി ടേണുകളായി തിരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം.
വകുപ്പിലെ എല്ലാ ഓഫീസുകളിലും ജൂനിയർ സൂപ്രണ്ട്/ ഹെഡ് ക്ലർക്ക് തസ്തികയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ‘കോവിഡ് പ്രോട്ടോക്കോൾ ഓഫീസർ’ ആയി ഓഫീസ് മേലധികാരി ചുമതലപ്പെടുത്തണം.
പ്രത്യേക സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് രോഗപ്രതിരോധം, സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അധിക ജീവനക്കാരെ ആവശ്യമായി വന്നാൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിൽനിന്ന് പ്രത്യേക ഉത്തരവ് വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഈ ഗ്രാമപഞ്ചായത്തുകളിലേക്ക് ജീവനക്കാരെ വിന്യസിക്കണം.
ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ ആരംഭിച്ചിട്ടുള്ള സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി കളുടെ മേൽനോട്ട ചുമതല അസി: സെക്രട്ടറി, ഹെഡ് ക്ലർക്ക്/ ജൂനിയർ സൂപ്രണ്ട് വഹിക്കണം.
ഡ്യൂട്ടിയിലുള്ള ജീവനക്കാർ എസ്.എം.എസ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ജീവനക്കാർ ശരിയായ രീതിയിൽ എൻ 95/ സർജിക്കൽ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ജീവനക്കാർ ഉപകരണങ്ങൾ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാത്രം ഉപയോഗിക്കണം. ജീവനക്കാർ രണ്ടുമണിക്കൂർ ഇടവിട്ട് കൈകൾ സാനിറ്റൈസ് ചെയ്യണം. ജീവനക്കാർ ഹസ്തദാനം ചെയ്യുന്നതും ആഹാരം, പാത്രങ്ങൾ എന്നിവ പങ്കുവെക്കുന്നതും ഒഴിവാക്കണം.
ടെലിഫോൺ കോൾ അറ്റൻറ് ചെയ്യുന്ന ജീവനക്കാർ ശരിയായ രീതിയിൽ കൈകൾ സാനിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇ-മെയിൽ മുഖേനയും ഓൺലൈനായും അയക്കുന്നതിനാവശ്യമായ അറിയിപ്പ് പൊതുജനങ്ങൾക്ക് നൽകണം. ഓഫീസ് ഇ-മെയിൽ മേൽവിലാസം, ഓൺലൈൻ വെബ് വിലാസങ്ങൾ എന്നിവ പരസ്യപ്പെടുത്തണം.
സേവനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നൽകാൻ നടപടി വേണം. ഓഫീസിലെത്തുന്ന പൊതുജനങ്ങൾ എസ്.എം.എസ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്രണ്ട് ഓഫീസിലൂടെ മാത്രം സേവനങ്ങൾ നൽകണം.
ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ രോഗപ്രതിരോധ നടപടികൾക്ക് മുൻതൂക്കം നൽകി അടിയന്തിര സ്വഭാവമുള്ള സേവനങ്ങൾ മാത്രം നൽകാൻ നടപടി സ്വീകരിക്കണം.
അസുഖബാധിതരായ ജീവനക്കാർക്ക് സൗകര്യപ്രദമായി ഡ്യൂട്ടി ക്രമീകരിക്കണം. ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദർശനം ആവശ്യമായി വന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഡ്യൂട്ടിക്ക് ശേഷം ജീവനക്കാർ വീടുകളിൽ കോവിഡ് മാനദണ്ഡപ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കണം.
ജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശപ്രകാരമുള്ള നടപടികൾ സ്വീകരിച്ച് വിവരം ഓഫീസ് മേലധികാരിയെ അറിയിക്കണം.
കോവിഡ് രോഗപ്രതിരോധം, സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി എന്നിവയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാർ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഉണ്ടെന്ന് പെർഫോമൻസ് ഓഡിറ്റ് വിഭാഗവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജെ.ഡി.സി പ്രവേശനം: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2021-22 ബാച്ചിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻമേൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തിയതി മേയ് അഞ്ച് വൈകിട്ട് അഞ്ച് മണിവരെയാണ്. ജനറൽ വിഭാഗം അപേക്ഷയിൻമേലുള്ള പരാതികൾ അതതു സഹകരണ പരിശീലന കേന്ദ്രം/ കോളേജ് ഫ്രിൻസിപ്പാൾമാർക്കും സഹകരണസംഘം ജീവനക്കാർ അവ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, ഊറ്റുകുഴി, പി.ബി. നമ്പർ 1 എന്ന വിലാസത്തിലും നൽകണം. ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റായ www.scu.kerala.gov.in ലഭ്യമാണ്.
റിസോഴ്സ് ടീം : അപേക്ഷ ക്ഷണിച്ചു
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്‍ഡ് റിഡക്ഷന്‍ പദ്ധതിയുടെ ഭാഗമായി 10 അംഗങ്ങളെ ഉള്‍പ്പെടുത്തി ജില്ലാതല റിസോഴ്സ് ടീം രൂപീകരിക്കുന്നു. ലഹരി വിരുദ്ധ മേഖല/ഐ.ആര്.സി.എ.കളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്കും സോഷ്യല്‍വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദം നേടിയിട്ടുളള പ്രൊഫഷണല്സുകള്ക്കും മുന്‍ഗണന ഉണ്ടായിരിക്കും. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ മാത്രം അപേകഷിച്ചാല് മതി. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സോവനമനുഷ്ഠിക്കുന്നവര് അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് എന്‍.എ.പി.ഡി.ഡി.ആര്. റിസോഴ്സ് ടീം അംഗമാവുന്നതിനുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10. വിലാസം – ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്സ്റ്റേഷന്, കോഴിക്കോട് – 673020. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371911.
ജില്ലയില്‍ നാല് എഫ്.എല്‍.ടി.സികള്‍ കൂടി
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നാലു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(എഫ്.എല്‍.ടി.സി)കൂടി ആരംഭിച്ചു.
കൊടുവളളി മുനിസിപ്പാലിറ്റിയിലെ കെ.എം.ഒ.എച്ച്.എസ്.എസ്. പഴയ കെട്ടിടം, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് ഗ്രീന്‍ വാലി ഹോസ്റ്റല്‍ മരഞ്ചാട്ടി, എച്ച്.എന്‍.സി.കെ.യു.പി.സ്കൂള്‍, കക്കാട്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ സെയ്ന്റ് തോമസ് എച്ച്.എസ.്എസ്. കൂരാച്ചൂണ്ട് എന്നിവയാണ് പുതിയ എഫ്.എല്‍.ടി.സി.കള്‍. ഇതോടെ ജില്ലയില്‍
10 എഫ്.എല്‍.ടി.സി.കളായി.
ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ കരിക്കാംകുളം – മലാപ്പറമ്പ് റോഡില്‍ ടാറിങ്ങ് തുടങ്ങുന്നതിനാല്‍ ബുധനാഴ്ച (ഏപ്രില്‍ 28) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു. കരിക്കാംകുളം ഭാഗത്തു നിന്നും മലാപ്പറമ്പിലേക്കു പോകേണ്ട വാഹനങ്ങള്‍ വേങ്ങേരി – ബൈപ്പാസ് വഴി മലാപ്പറമ്പിലേക്കും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ബാങ്കിങ്: സംശയ നിവാരണത്തിന് എഫ്.എല്‍.സി. ഹെല്പ് ലൈന്‍
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഇടപാടുകാര്‍ യാത്രകളും ബാങ്കുകളിലെ തിരക്കും് കുറയ്ക്കുന്നതിനായി ലീഡ് ബാങ്ക് സൗകര്യമൊരുക്കി..ബാങ്കിങ് സംബന്ധമായ സംശയ നിവാരണത്തിന് എഫ.എല്‍.സി. കൗണ്‍സിലറുടെ സേവനം ലഭിക്കും. ബ്ലോക്ക് തലത്തിലുള്ള എഫ്.എല്‍.സി.
ഹെല്പ് ലൈന്‍ നമ്പറുകള്‍
അതുല്യ 97464072 38 (ബാലുശേരി) ,ശില്പ 9745 O87124 (കുന്ദമംഗലം), ഗോപിനാഥ് 9447140069 (പന്തലായനി ), രമേശ് കുമാര്‍ 94467315 14 (പയ്യോളി ), അല്‍ഫോണ്‍സ 9446254364 (പേരാമ്പ്ര), റുഷ്ദ 7994700470 (കോഴിക്കോട്), വിശ്വന് 9495313 O85 (കുന്നുമ്മല്‍ ), അയോണ ജോര്‍ജ് 9562367070 (കൊടുവള്ളി), രാധാകൃഷ്ണന് 9446779353 ( തോടന്നൂര്‍ ), രത്നാകരക്കുറുപ്പ് 949503 1705 ( തൂണേരി ) ഹരിത 830 1940 686 (കോഴിക്കോട്), പ്രീത 9446580686 (കോഴിക്കോട്).
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സന്ദര്‍ശകരെ അനുവദിക്കില്ല
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
കോഴിക്കോട് – മാവൂര്‍ റോഡ് കോട്ടൂളിയില്‍ കള്‍വര്‍ട്ടിന്റെയും അഴുക്കുചാലിന്റെയും പണി ആരംഭിക്കുന്നതിനാല്‍ ബുധനാഴ്ച (ഏപ്രില്‍ 28) മുതല്‍ പ്രവൃത്തി തീരുന്നതുവരെ കോട്ടൂളി – ചെമ്പ്ര – സിവില്സ്റ്റേഷന് റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
ബീച്ച്, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍
ഓക്സിജന്‍ വിതരണം പൈപ്പ്ലൈന്‍വഴി
**
കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്സിജന്‍വിതരണ സംവിധാനമൊരുങ്ങിയത് കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാവുന്നു. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്ലൈന് വഴി ഓക്സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. പ്ലാന്റുകളില്‍നിന്നെത്തിക്കുന്ന ഓക്സിജന്‍ പ്രത്യേക ടാങ്കില്‍ ശേഖരിച്ചാണ് പൈപ്പ് ലൈന്‍വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്സിജന്‍ ഔട്ട്ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്സിജനും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യാം.
ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍, സര്‍ജിക്കല്‍ ഐ.സി.യു. കളില്‍ 22 വീതം കിടക്കകള്‍ ഇത്തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ ഈ ഐ.സി.യുകളിലെ മുഴുവന്‍ കിടക്കകളും കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുകയാണ്. ഇവ കൂടാതെ ഒമ്പതു കിടക്കകളുള്ള കാര്‍ഡിയാക് ഐ.സി.യു, 18 കിടക്കകളുള്ള കാര്‍ഡിയാക് വാര്‍ഡ്, രണ്ട് തിയേറ്ററുകള്‍ എന്നിവയും കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ഒന്നാംഘട്ടത്തില്‍തന്നെ ഈ സൗകര്യം ആശുപത്രിയില്‍ ഒരുക്കിയിരുന്നു. 120 കിടക്കകളില്‍കൂടി പൈപ്പ്ലൈന് വഴിയുള്ള ഓക്സിജന്‍ സംവിധാനം സജ്ജീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകള്‍ക്കാണ് ഓക്സിജന്‍ പോയന്റുകളുള്ളത്. 200 എണ്ണം പുതുതായി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 400 കിടക്കകളിലാണ് ഈ സൗകര്യമുള്ളത്.
കോവിഡ് രോഗികള്‍ക്കായി മാറ്റിയ മെഡിക്കല്‍ കോളേജിലെ പി.എം.എസ്.എസ്.വൈ. ബ്ലോക്കില്‍ 200 കിടക്കകളിലെ ഓക്്സിജന്‍ പോയന്റുകള്‍ പ്രവര്‍ത്തനക്ഷമമാണ്. 220-ഓളം ഓക്സിജന്‍ ഔട്ട്ലെറ്റുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ ഇവ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും ചെസ്റ്റ് ആശുപത്രി, സൂപ്പര്‍ സെപെഷ്യാലിറ്റി ആശുപത്രി, കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനമുണ്ട്.
