തലസ്ഥാനത്ത് പൊലീസ് സ്റ്റേഷനുളളില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആര്യനാട് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പച്ച തെങ്ങുംകോണം പുത്തന്‍ വീട്ടില്‍ ഷൈജു(47) എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ഇയാള്‍ സ്റ്റേഷനില്‍ വച്ച് പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.

പൊള്ളലേറ്റ ഇയാളെ പൊലീസുകാര്‍ ഉടന്‍ തന്നെ വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷൈജുവിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *