മകളെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണ (59) ആത്മഹത്യ ചെയ്തു. മരുമകള്‍ പരാതിനല്‍കി മൂന്നു ദിവസത്തിന് ശേഷമാണ് സംഭവം. ബഹുഗുണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തിന് മുമ്പ്, 112 എന്ന അടിയന്തര നമ്പറില്‍ പോലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്ന് അദ്ദേഹം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്കും ബഹുഗുണ ടാങ്കിന് മുകളില്‍ കയറിയിരുന്നു. പോലീസ് എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആളുകള്‍ നോക്കിനില്‍ക്കേ തോക്കെടുത്ത് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

രാജേന്ദ്രയുടെ മകന്‍ അജയ് ബഹുഗുണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകള്‍ക്കും അവരുടെ പിതാവിനും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു. രാജേന്ദ്രയ്ക്കെതിരെ പരാതി നല്‍കിയ ഒരു അയല്‍ക്കാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രാജേന്ദ്ര ബഹുഗുണ 2004-05 കാലത്ത് എന്‍.ഡി. തിവാരി മന്ത്രിസഭയില്‍ ഗതാഗത സഹമന്ത്രിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *