വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകന് സിദ്ദു മൂസവാലയുടെ എസ് യുവി കാറിനെ രണ്ടു വാഹനങ്ങള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് മൂസവാലയെ രണ്ടു കാറുകള്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.കൊലപാതകത്തിൽ ആറുപേരെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലയ്ക്ക് പിന്നിൽ ഗുണ്ടാസംഘമെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തു. ജുഡീഷ്യൻ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സിദ്ദു മൂസൈവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാൻസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം. കാറിന് നേരെ ആക്രമികൾ മുപ്പത് റൗണ്ട് വെടിവച്ചു. ആക്രമണത്തിൽ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.മൂസവാലയ്ക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ ഉണ്ട്. ആക്രമണം നടന്ന ഞായറാഴ്ച മൂസവാല ഇത് ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
#WATCH | Punjab: A CCTV video shows two cars trailing Sidhu Moose Wala's vehicle moments before he was shot dead in Mansa district. pic.twitter.com/SsJag33XHb
— ANI (@ANI) May 30, 2022
