യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കാൻ മാറ്റി.വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ തിരിച്ചെത്തിയിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തിരുന്നു. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ബർജി പരി​ഗണിച്ച കോടതി വിജയ് ബാബു നാട്ടിൽ എത്താത്തതിനെത്തുടർന്ന് ഹർജിപരി​ഗണിക്കുന്നത് മാറ്റിയിരുന്നു.ഇന്നു പുലര്‍ച്ചെ 3.20 ന് പുറപ്പെട്ട് രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ വിജയ് ബാബു വിമാന ടിക്കറ്റെടുത്തിരുന്നത്. ഈ ടിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ ടിക്കറ്റ് റദ്ദാക്കിയെന്നാണ് പൊലീസ് അറിയിച്ചത്. കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് റിക്കറ്റ് റദ്ദാക്കിയതെന്നാണ് വിവരം. ഇതിനിടിയിലാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *